Short Vartha - Malayalam News

തുമ്പ ബോംബേറ് കേസിൽ ഒരാൾ പിടിയിൽ

തുമ്പ ബോംബേറ് കേസിൽ ഒരാളെ പോലീസ് പിടികൂടി. കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത്. നിരവധി കേസുകളിലെ പ്രതിയാണ് ഷെബിൻ. ബോംബെറിയാൻ പ്രതി സഞ്ചരിച്ച സ്കൂട്ടറും പോലീസ് കണ്ടെടുത്തു. പ്രതികൾക്കായുള്ള തിരച്ചിലിനിടെ നാല് നാടൻ ബോംബുകളും പോലീസ് കണ്ടെത്തി. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.