Short Vartha - Malayalam News

പാനൂർ സ്ഫോടനം; പ്രതികൾക്ക് ജാമ്യം

പാനൂർ സ്ഫോടന കേസിലെ പ്രതികൾക്ക് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി അരുൺ നാലാം പ്രതി സബിൻ ലാൽ അഞ്ചാം പ്രതി അതുൽ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. 90 ദിവസം പിന്നിട്ടിട്ടും കേസിൽ ഇതുവരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.