Short Vartha - Malayalam News

തൃശൂർ ചാവക്കാടിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ചു

ചാവക്കാട് റോഡിൽ നാടൻ ബോംബ് പൊട്ടിത്തെറിച്ചു. മുത്തമ്മാവ് സെന്ററിലെ വഴിയരികിലാണ് ബോംബ് പൊട്ടിയത്. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ച നാടൻ ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രിമിനൽ പശ്ചാത്തമുള്ള ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.