Short Vartha - Malayalam News

തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു

ഭാരവാഹനങ്ങള്‍ക്ക് ഒരു ദിവസത്തെ ഒന്നില്‍ കൂടുതലുള്ള യാത്രക്ക് 5 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. കാര്‍, ജീപ്പ് എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 90 രൂപയും 24 മണിക്കൂറിനുള്ളിലെ ഒന്നില്‍ കൂടുതലുള്ള യാത്രക്ക് 140 രൂപയുമാണ് നിരക്ക്. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 320 രൂപയും ഒന്നില്‍ കൂടുതല്‍ യാത്രക്ക് 485 രൂപയുമാണ് നിരക്ക്. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ പിരിച്ചു തുടങ്ങി. അതേസമയം ഒരു ഭാഗത്തേക്കുള്ള എല്ലാ വാഹന യാത്രക്കും നിലവിലെ നിരക്ക് തുടരും.