Short Vartha - Malayalam News

ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുളളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

കനത്തമഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാമിലെ ഒരു ഷട്ടര്‍ തുറന്നു. കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് ഷട്ടര്‍ 0.5 അടി തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ചാലക്കുടി പുഴയില്‍ പരമാവധി 1.50 മീറ്റര്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.