Short Vartha - Malayalam News

പാനൂർ ബോംബ് സ്ഫോടനം: ജാമ്യം ലഭിച്ച പ്രതികൾക്കെതിരെ കാപ്പ ചുമത്തി

പാനൂർ ബോംബ് സ്ഫോടനക്കേസിലെ നാല് പ്രതികൾക്കെതിരെ പോലീസ് കാപ്പ ചുമത്തി. നാലാം പ്രതി സിബിൻ ലാൽ, ആറാം പ്രതി സായൂജ്, എട്ടാം പ്രതി ഷിജിൽ, പതിനൊന്നാം പ്രതി അക്ഷയ് എന്നിവർക്ക് എതിരെയാണ് കാപ്പ നിയമപ്രകാരം കേസെടുത്തത്. ഇതിൽ സായൂജിനും സിബിൻ ലാലിനും കേസിൽ 90 ദിവസം കഴിഞ്ഞിട്ടും പോലീസ് കുറ്റപത്രം നൽകാത്തതിനാൽ കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. കാപ്പ ചുമത്തിയതിനാൽ ഇരുവർക്കും ജയിൽ മോചിതരാകാൻ സാധിക്കില്ല. മൂന്നിലധികം കേസുകളിൽ പ്രതിയായതിനാലാണ് ഇവർക്കെതിരെ കാപ്പ നിയമപ്രകാരം കേസെടുക്കാൻ തീരുമാനിച്ചത്.