Short Vartha - Malayalam News

മണിപ്പുര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

ആയുധധാരികളായ സംഘമാണ് മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. വാഹനവ്യൂഹം ഇംഫാലില്‍ നിന്ന് ജിരിബം ജില്ലയിലേക്ക് സഞ്ചരിക്കവേയാണ് ആക്രമണം. ജൂണ്‍ 6-ാം തീയതി മണിപ്പൂരില്‍ അജ്ഞാതരുടെ ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ജിരിബം ജില്ലയിലേക്ക് പുറപ്പെട്ടത്.