Short Vartha - Malayalam News

കൊച്ചി മാടവനയില്‍ കല്ലട ബസ് മറിഞ്ഞ് അപകടം; ഒരു മരണം

ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസ്സിനൊപ്പം അപകടത്തില്‍ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. 42 പേരാണ് ബസിലുണ്ടായിരുന്നത്.