Short Vartha - Malayalam News

നേപ്പാൾ ബസ് അപകടം: മരണം 41 ആയി

ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് പോയ ബസ് മർസ്യാംഗ്ദി നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 41 ആയി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ഗിരീഷ് മഹാജനാണ് മരണവിവരം സ്ഥിരീകരിച്ചത്. കൂടുതൽ യാത്രക്കാരും മഹാരാഷ്ട്രയിലെ ജൽകാവ് ജില്ലയിൽ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവറും സഹ ഡ്രൈവറും ഉൾപ്പെടെ ബസ്സിൽ 43 പേരാണ് ഉണ്ടായിരുന്നത്.