Short Vartha - Malayalam News

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് മരണം

നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിലാണ് എയര്‍ ഡൈനാസ്റ്റി ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. അപകടത്തില്‍ സീനിയര്‍ ക്യാപ്റ്റന്‍ അരുണ്‍ മല്ലയും നാല് ചൈനീസ് പൗരന്മാരും ഉള്‍പ്പെടെ അഞ്ച് പേര്‍ മരണപ്പെട്ടു. കാഠ്മണ്ഡുവില്‍ നിന്ന് റസുവയിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് മൂന്ന് മിനിറ്റിനുള്ളില്‍ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. അപകടസ്ഥലത്ത് നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.