Short Vartha - Malayalam News

വിമാന അപകടം; മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ മരിച്ചു

മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും (51) അദ്ദേഹത്തിന്റെ ഭാര്യയും അടക്കം 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി മലാവി പ്രസിഡന്റ് ലാസറസ് മക്കാർത്തി ചക്വേര അറിയിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് വടക്കൻ നഗരമായ മുസുസിവിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയാതെ വിമാനം തലസ്ഥാനമായ ലിലോങ്‌വേയിലേക്ക് തിരിച്ചയക്കുകയായിരുന്നു. പിന്നീട് റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഇന്നലെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് തകർന്നുവീണ വിമാനം വനത്തിൽ നിന്ന് കണ്ടെത്തിയത്.