Short Vartha - Malayalam News

നേപ്പാളില്‍ വിമാനാപകടം; 18 മരണം

നേപ്പാളിലെ കാഠ്മണ്ഡുവില്‍ ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണ് പതിനെട്ടുപേര്‍ മരിച്ചു. കാഠ്മണ്ഡു ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തില്‍ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കാഠ്മണ്ഡുവില്‍നിന്ന് പൊഖ്‌റയിലേക്ക് പുറപ്പെട്ട വിമാനമാണ് ടേക് ഓഫിനിടെ അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പൈലറ്റ് മനീഷ് ശാക്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരുള്‍പ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.