Short Vartha - Malayalam News

നേപ്പാളില്‍ മണ്ണിടിച്ചില്‍; 63 യാത്രക്കാരുമായി പോയ രണ്ട് ബസുകള്‍ ഒലിച്ചുപോയി

നേപ്പാളിലെ മദാന്‍-അശ്രിത് ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ബസുകളില്‍ ഒലിച്ചുപോയി. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ബസുകള്‍ ത്രിശൂലി നദിയിലേക്കാണ് വീണത്. രണ്ട് ബസുകളിലുമായി ഡ്രൈവര്‍മാരടക്കം 63 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.