Short Vartha - Malayalam News

നേപ്പാളില്‍ മണ്ണിടിച്ചില്‍; മൂന്ന് കുട്ടികളടക്കം ഒമ്പത് മരണം

പടിഞ്ഞാറന്‍ നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ മരണപ്പെട്ടു. കാഠ്മണ്ഡുവില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ഗുല്‍മി ജില്ലയിലെ മാലിക ഗ്രാമത്തിലാണ് ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങള്‍ മരണപ്പെട്ടത്. സിയാന്‍ജ ജില്ലയിലും ബഗ്ലുങ് ജില്ലയിലുമായാണ് മറ്റ് നാലുപേര്‍ മരണപ്പെട്ടത്. മണ്‍സൂണ്‍ മഴ ആരംഭിച്ച ജൂണ്‍ പകുതി മുതല്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി നേപ്പാളില്‍ 35ഓളം പേര്‍ മരണപ്പെട്ടിട്ടുണ്ട്.