Short Vartha - Malayalam News

റഷ്യന്‍ സേനയിലുള്ള നേപ്പാള്‍ പൗരന്മാര്‍ തിരിച്ചുവരാന്‍ വിസമ്മതിക്കുന്നതായി നേപ്പാളിലെ റഷ്യന്‍ അംബാസഡര്‍

റഷ്യന്‍ സേനയിലുള്ള നേപ്പാള്‍ പൗരന്മാര്‍ക്ക് സുരക്ഷിതരായി തിരിച്ചെത്താനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് നല്‍കിയ മറുപടിയിലാണ് നേപ്പാളിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സി നോവികോവ് ഇക്കാര്യം പറഞ്ഞത്. അനധികൃത മാര്‍ഗങ്ങളിലൂടെ എത്തിയ 600ലേറെ നേപ്പാള്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തിലുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 270 പേര്‍ നാട്ടിലേക്ക് മടങ്ങാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. 50 പേരുടെ മടക്കം പൂര്‍ത്തിയായിട്ടുണ്ടെന്നും അംബാസഡര്‍ അറിയിച്ചു. യുക്രൈന്‍-റഷ്യ യുദ്ധത്തിനിടെ 19 നേപ്പാള്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.