Short Vartha - Malayalam News

മോദി-പുടിന്‍ നയതന്ത്ര ചര്‍ച്ച വിജയം; റഷ്യന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ വിട്ടയയ്ക്കും

റഷ്യന്‍ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കുറഞ്ഞത് 40 ഓളം ഇന്ത്യക്കാര്‍ ഏജന്റുമാരുടെ തട്ടിപ്പിനിരയായി റഷ്യന്‍ സൈന്യത്തില്‍ നിര്‍ബന്ധിത സേവനമനുഷ്ഠിക്കുന്നുണ്ട്. ചര്‍ച്ച വിജയിച്ചതോടെ ഉടന്‍ തന്നെ ഇവര്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങാനാകും എന്നാണ് വിലയിരുത്തല്‍.