Short Vartha - Malayalam News

യുക്രൈനെതിരായ യുദ്ധം; റഷ്യന്‍ സൈന്യത്തില്‍ ചേര്‍ത്ത ഹരിയാന സ്വദേശി കൊല്ലപ്പെട്ടു

റഷ്യയിലേക്ക് ജനുവരിയില്‍ മറ്റൊരു ജോലിക്കായി പോയ കൈത്താല്‍ ജില്ലയിലെ മാത്തൂര്‍ ഗ്രാമത്തിലുള്ള രവി മൗണ്‍(22)യെ യുക്രൈനെതിരെയുള്ള യുദ്ധത്തിനായി റഷ്യ നിര്‍ബന്ധിതമായി സൈന്യത്തില്‍ ചേര്‍ക്കുകയായിരുന്നു. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി മരണം സ്ഥിരീകരിച്ചതായി സഹോദരന്‍ അജയ് മൗണ്‍ പറഞ്ഞു. യുക്രൈനെതിരെ യുദ്ധമുഖത്തേക്ക് പോകണമെന്നും അല്ലെങ്കില്‍ 10 വര്‍ഷത്തെ തടവ് അനുഭവിക്കണമെന്നും റഷ്യന്‍ സേന സഹോദരനെ ഭീഷണിപ്പെടുത്തിയിരുന്നതായി അജയ് പറഞ്ഞു. രവിയെ കിടങ്ങുകള്‍ കുഴിക്കാന്‍ പരിശീലിപ്പിക്കുകയും പിന്നീട് യുദ്ധമുഖത്തേക്ക് അയക്കുകയും ആയിരുന്നു.