Short Vartha - Malayalam News

UPI സേവനം നേപ്പാളിലും പ്രവര്‍ത്തിച്ച് തുടങ്ങിയതായി NCPI

ഇനി മുതല്‍ QR കോഡ് സ്‌കാന്‍ ചെയ്ത് ഇന്ത്യക്കാര്‍ക്ക് നേപ്പാളിലും പണം കൈമാറാന്‍ സാധിക്കുമെന്ന് NCPI അറിയിച്ചു. ഇതിനായി കഴിഞ്ഞ സെപ്റ്റംബറില്‍ NCPIയും നേപ്പാളിലെ പോയ്‌മെന്റ് നെറ്റ്‌വര്‍ക്കായ ഫോണ്‍പേ പേയ്‌മെന്റ് സര്‍വീസും ധാരണാപത്രത്തില്‍ ഒപ്പു വെച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ഇടപാടുകള്‍ ശക്തമാകുമെന്നും നടപടി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുമെന്നും NCPI പറഞ്ഞു.