Short Vartha - Malayalam News

കൊച്ചിയിലെ വെള്ളക്കെട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കാനകളുടെ ശുചീകരണകാര്യം പറഞ്ഞു മടുത്തുവെന്നും ഒരു മഴ പെയ്താൽ തന്നെ ജന ജീവിതം ദുരിതത്തിലാണെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. മാലിന്യവും കനാലുകളിലെ ചെളിയും നീക്കം ചെയ്യുന്ന ജോലികൾ വേഗത്തിലാക്കണമെന്നും നാളെ വോട്ടെണ്ണൽ ആണെന്ന് കരുതി കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ മാറ്റി വെക്കരുതെന്നും കോടതി വ്യക്തമാക്കി.