Short Vartha - Malayalam News

ഛത്തീസ്ഗഡില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ ബിജാപൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഞായറാഴ്ച മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. എട്ടുപേരെ ഉസൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നെയിംഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഒരാളെയുമാണ് പിടികൂടിയത്. അറസ്റ്റിലായ എല്ലാവരും മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ അംഗങ്ങളാണെന്ന് പോലീസ് അറിയിച്ചു. CRPFഉം ലോക്കല്‍ പോലീസും ചേര്‍ന്നാണ് മാവോയിസ്റ്റുകളെ പിടികൂടിയത്.