Short Vartha - Malayalam News

ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഒമ്പത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ 9 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ദന്തേവാഡ, ബിജാപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനപ്രദേശത്ത് ഇന്ന് രാവിലെയാണ് സുരക്ഷ സേനയുടെ സംയുക്ത സംഘം മാവോയിസ്റ്റുകളു​ണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഓപ്പറേഷൻ ആരംഭിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മിലുള്ള വെടിവെപ്പ് ദീർഘ നേരം നീണ്ടു നിന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ 9 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും നിരവധി ആയുധങ്ങളും കണ്ടെത്തി.