Short Vartha - Malayalam News

ഛത്തീസ്ഗഢിൽ സുരക്ഷാ സേന 7 മാവോയിസ്റ്റുകളെ വധിച്ചു

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഛത്തീസ്ഗഢിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ-ബിജാപൂർ അതിർത്തിയിലെ വനത്തിൽ സുരക്ഷാ സേന സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ഏഴ് തോക്കുകൾ കണ്ടെടുത്തെന്നും മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ഇപ്പോഴും തുടരുകയാണെന്നും അധികൃതർ അറിയിച്ചു.