Short Vartha - Malayalam News

ഛത്തീസ്ഗഢില്‍ ഇടിമിന്നലേറ്റ് ആറ് കുട്ടികളടക്കം എട്ട് പേര്‍ മരിച്ചു

ഛത്തീസ്ഗഢിലെ രാജ്‌നന്ദ്ഗാവ് മേഖലയില്‍ ഇടിമിന്നലേറ്റ് ആറ് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. കനത്ത മഴയെത്തുടര്‍ന്ന് കുട്ടികള്‍ ഷെഡ്ഡിനടിയില്‍ നില്‍ക്കുകയായിരുന്നെന്നും ഇതിന് സമീപത്തുണ്ടായിരുന്ന മരത്തില്‍ ഇടിമിന്നലേല്‍ക്കുകയായിരുന്നെന്നും ജില്ലാ കളക്ടര്‍ സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം തീരുമാനിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.