Short Vartha - Malayalam News

സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ: ഛത്തീസ്ഗഡിൽ 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊഹ്കമേട്ട പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനത്തിൽ സുരക്ഷാസേന സംയുക്തമായി നടത്തിയ നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായുള്ള തിരച്ചിലിനിടെയാണ് വെടിവെയ്പ്പ് ഉണ്ടായത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.