Short Vartha - Malayalam News

ഝാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ഇന്ന് രാവിലെയാണ് പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഏരിയ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് നിന്ന് വ്യത്യസ്ത കാലിബറുകളുടെ റൈഫിളുകള്‍ കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടോന്റോ, ഗോയില്‍കേര മേഖലകളിലാണ് ഓപ്പറേഷന്‍ നടന്നത്.