Short Vartha - Malayalam News

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ചംപെയ് സോറന്‍ രാജിവെച്ചു

ചംപെയ് സോറന്‍ ഹേമന്ത് സോറനും മറ്റ് നേതാക്കള്‍ക്കുമൊപ്പം റാഞ്ചിയില്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് കൈമാറി. സര്‍ക്കാരുണ്ടാക്കാന്‍ ഹേമന്ത് സോറന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ചംപെയ് സോറന്റെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തില്‍ ഹേമന്ത് സോറനെ സഭാകക്ഷിനേതാവായി തിരഞ്ഞെടുത്തിരുന്നു. JMMന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റാണ് നിലവില്‍ ഹേമന്ത് സോറന്‍.