Short Vartha - Malayalam News

അവര്‍ സമൂഹത്തെ മാത്രമല്ല പാര്‍ട്ടികളേയും കുടുംബങ്ങളെയും തകര്‍ക്കും: ഹേമന്ത് സോറന്‍

ചംപായ് സോറന്റെ പാര്‍ട്ടി വിടാനുള്ള നീക്കങ്ങള്‍ക്കിടെയാണ് JMM അധ്യക്ഷനും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ പരോക്ഷ പ്രതികരണം നടത്തിയത്. അവര്‍ നേതാക്കളെ കൊണ്ടുവന്ന് വിഷം കുത്തിവെച്ച് ആദിവാസികളേയും ദളിതരേയും പിന്നാക്കക്കാരേയും ന്യൂനപക്ഷങ്ങളേയും തമ്മില്‍ തല്ലിക്കുമെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.