Short Vartha - Malayalam News

BJP യിൽ ചേരും എന്ന അഭ്യുഹങ്ങൾക്കിടെ ചംപയ്‌ സോറൻ ഡൽഹിയിൽ

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ചയുടെ (JMM) മുതിർന്ന നേതാവുമായ ചംപയ് സോറൻ BJP യിൽ ചേരുന്നു എന്ന അഭ്യുഹങ്ങൾക്കിടെ 6 MLA മാരുമായി ഡൽഹിയിലെത്തി. എന്നാൽ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടിയാണ് ഡൽഹിയിലെത്തിയതെന്ന് ചംപയ് സോറൻ പ്രതികരിച്ചു. ഇന്ന് രാവിലെയാണ് സോറൻ ഡൽഹിയിലേക്ക് തിരിച്ചത്. BJP യുടെ മുതിര്‍ന്ന നേതാവും കൃഷി മന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനുമായി ചംപയ് നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇത് അദ്ദേഹത്തിന്റെ BJP പ്രവേശത്തിന്റെ ഭാഗമാണെന്നും റിപ്പോർട്ടുണ്ട്.