Short Vartha - Malayalam News

BJPയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആദിവാസികള്‍ വേരോടെ പിഴുതെറിയപ്പെടും: ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ BJPയെ തോല്‍പ്പിച്ചില്ലെങ്കില്‍ അവര്‍ ആദിവാസികളുടെ ഭൂമി കൊള്ളയടിക്കുകയും വനങ്ങളില്‍ നിന്നും കല്‍ക്കരി നിക്ഷിപ്ത പ്രദേശങ്ങളില്‍ നിന്നും അവരെ വേരോടെ പിഴുതെറിയുകയും ചെയ്യുമെന്ന് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംപായി സോറന്‍. ആദിവാസി അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമങ്ങള്‍ ഭേദഗതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ അത്തരം ശ്രമങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.