ഝാര്‍ഖണ്ഡ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ചംപായി സോറന്‍

47 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ചംപായി സോറന്‍ ഭൂരിപക്ഷം തെളിയിച്ചത്. പ്രതിപക്ഷത്തിന് 29 വോട്ടുകള്‍ ലഭിച്ചു. ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നു. ഝാര്‍ഖണ്ഡ് നിയമസഭയില്‍ 81 സീറ്റുകളാണുള്ളത്.