Short Vartha - Malayalam News

JMMനോടുള്ള അതൃപ്തി പരസ്യപ്പെടുത്തി ചംപയ് സോറന്‍

പാര്‍ട്ടിയില്‍ അപമാനങ്ങള്‍ക്കും തിരസ്‌കാരങ്ങള്‍ക്കും വിധേയനായെന്നും അതിനാലാണ് മറ്റൊരു പാത തിരഞ്ഞെടുക്കാന്‍ താന്‍ നിര്‍ബന്ധിക്കപ്പെട്ടതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുക, മറ്റൊരു സംഘടനയുണ്ടാക്കുക, ഒരു പങ്കാളിയെ ലഭിക്കുകയാണെങ്കില്‍ അവര്‍ക്കൊപ്പം യാത്ര തുടരുക എന്നീ വഴികള്‍ മാത്രമേ തന്റെ മുന്നിലുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.