ഝാര്‍ഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നാളെ; ഹേമന്ത് സോറന്‍ പങ്കെടുക്കും

ഝാര്‍ഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ചംപായി സോറന്‍ നാളെ വിശ്വാസവോട്ടെടുപ്പ് നേരിടും. കൂറുമാറ്റം തടയുന്നതിനായി ഹൈദരാബാദിലേക്ക് മാറ്റിയ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ 40 MLAമാര്‍ ഇന്ന് വൈകിട്ടോടെ സംസ്ഥാനത്ത് മടങ്ങിയെത്തും. ഭൂമി തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ PMLA കോടതി അനുമതി നല്‍കിയിട്ടുണ്ട്.