Short Vartha - Malayalam News

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തിരിച്ചെത്തും

നിലവിലെ മുഖ്യമന്ത്രി ചംപെയ് സോറന്റെ വീട്ടില്‍ നടന്ന ഇന്ത്യ സഖ്യയോഗത്തിലാണ് തീരുമാനം. ചംപെയ് സോറന്‍ രാജി നല്‍കിയേക്കും. ഹേമന്ത് സോറന്‍ നിലവില്‍ ജെ.എം.എമ്മിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റാണ്. മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജി വെക്കുന്ന ചംപെയ് സോറന്‍ ഈ സ്ഥാനത്തേക്ക് വന്നേക്കും. ഭൂമി കുംഭകോണ കേസില്‍ അറസ്റ്റുചെയ്യപ്പെടുന്നതിന് മുമ്പായിരുന്നു ഹേമന്ത് സോറന്‍ രാജിവെച്ചത്.