Short Vartha - Malayalam News

ഹേമന്ത് സോറൻ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ജയിൽ മോചിതനായ ശേഷം ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31ന് ED അറസ്റ്റ് ചെയ്ത സോറൻ ജൂൺ 28നാണ് ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനായത്. തുടർന്ന് ജൂലൈ 4ന് ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സോറൻ സോണിയ ഗാന്ധിയെയും സുനിത കെജ്‌രിവാളിനെയും സന്ദർശിച്ചിരുന്നു. BJP നീതിന്യായ വ്യവസ്ഥയെ അപമാനിക്കുകയാണെന്നാണ് സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സോറൻ പ്രതികരിച്ചത്.