Short Vartha - Malayalam News

ഭൂമി തട്ടിപ്പ് കേസ്; ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സോറനെ കൂടാതെ റാഞ്ചി മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഛവി രഞ്ജന്‍, ഭാനു പ്രതാപ് പ്രസാദ് എന്നിവരടക്കം 25ലധികം പേരെ കേസില്‍ ED അറസ്റ്റ് ചെയ്തിരുന്നു. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ജനുവരി 31 നാണ് ED അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.