Short Vartha - Malayalam News

വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ച് ഹേമന്ത് സോറന്‍

81 അംഗ സഭയില്‍ 45 MLAമാരുടെ പിന്തുണ നേടി കൊണ്ടാണ് ഹേമന്ത് സോറന്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചത്. ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ഇന്‍ഡ്യ മുന്നണി MLAമാരുടെ യോഗം തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചംപയ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ED അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു മാസത്തെ ജയില്‍ വാസത്തിന് ശേഷം ജൂണ്‍ 28നാണ് അദ്ദേഹം ജയില്‍ മോചിതനാകുന്നത്. ED അറസ്റ്റിന് തൊട്ടുമുമ്പായി അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.