Short Vartha - Malayalam News

BJPയെ ഝാര്‍ഖണ്ഡില്‍ നിന്ന് തുടച്ചു നീക്കും: ഹേമന്ത് സോറന്‍

വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ BJPയെ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുമെന്ന് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ഇന്ത്യയുടെ സാമൂഹിക ഘടന തകര്‍ക്കുന്നതില്‍ BJP മിടുക്കരാണ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരെ പാഠം പഠിപ്പിച്ചു. ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അവര്‍ ദിവാസ്വപ്നം കാണുകയാണെന്നും സോറന്‍ പറഞ്ഞു. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു സോറന്റെ പ്രതികരണം.