Short Vartha - Malayalam News

ഹേമന്ത് സോറന് ജാമ്യം നല്‍കിയതിനെതിരായ EDയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഝാര്‍ഖണ്ഡ് ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കലില്‍ സോറന്‍ കുറ്റക്കാരനല്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ ഹൈക്കോടതി വിധി ന്യായയുക്തമാണെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസ് ബി. ആര്‍. ഗവായ്, ജസ്റ്റിസ് കെ. വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ED നല്‍കിയ ഹര്‍ജി പരിഗണിച്ചത്.