Short Vartha - Malayalam News

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ BJP യിലേക്കെന്ന് സൂചന

ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും JMM നിയമസഭാകക്ഷി നേതാവുമായിരുന്ന ചംപയ് സോറൻ BJP യിൽ ചേരുമെന്ന് അഭ്യൂഹം. ഹേമന്ത് സോറൻ നയിക്കുന്ന സർക്കാരിൽ മന്ത്രിയാണ് നിലവിൽ ചംപയ് സോറൻ. ചംപയ് സോറനൊപ്പം ചില JMM എംഎൽഎമാരും BJP യിൽ ചേർന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ത് സോറൻ ജയിലിൽ കഴിഞ്ഞിരുന്ന കാലയളവിൽ ചംപയ് സോറനാണ് മുഖ്യമന്ത്രി പദവി വഹിച്ചിരുന്നത്. എന്നാൽ ജാമ്യം ലഭിച്ച് ഹേമന്ത് സോറൻ അഞ്ച് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയതോടെ ചംപയ് സോറന് പദവി ഒഴിയേണ്ടി വന്നു. രാജി വെച്ചതിൽ ചംപയ് സോറൻ അസ്വസ്ഥനായിരുന്നു എന്നാണ് വിവരം.