ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചംപായി സോറന്‍ സത്യപ്രതിജ്ഞ ചെയ്തു

ഹേമന്ത് സോറന്‍ രാജി വെച്ചതിന് പിന്നാലെയാണ് ചംപായി സോറന്‍ സത്യപ്രതിജ്ഞ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് അലംഗീര്‍ അലന്‍, RJDയുടെ സത്യാനന്ദ് ഭോഗ്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. തങ്ങള്‍ക്ക് 43 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ചംപായി സോറന്‍ പറഞ്ഞു. അതേസമയം പത്തുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.