ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപായ് സോറൻ BJP യിൽ ചേർന്നു
ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് JMM നേതാവായിരുന്ന ചംപായ് സോറന്റെ കൂറുമാറ്റം. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ജാർഖണ്ഡ് BJP അധ്യക്ഷൻ ബാബുലാൽ മറാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ചംപായ് സോറൻ BJP യിൽ അംഗത്വം എടുത്തത്. അഴിമതിക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറാൻ ജയിലിൽ ആയിരുന്നപ്പോൾ ചംപായ് സോറനാണ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. എന്നാൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് ഹേമന്ത് സോറൻ തിരിച്ചെത്തിയപ്പോൾ ചംപായ് സോറന് മുഖ്യമന്ത്രി പദവി ഒഴിയേണ്ടി വന്നു. ഇതോടെയാണ് രാജിവച്ച് BJP യിലേക്ക് ചേക്കേറിയത്. മന്ത്രി സ്ഥാനവും MLA സ്ഥാനവുമുൾപ്പെടെയാണ് രാജിവെച്ചത്.
വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ച് ഹേമന്ത് സോറന്‍
81 അംഗ സഭയില്‍ 45 MLAമാരുടെ പിന്തുണ നേടി കൊണ്ടാണ് ഹേമന്ത് സോറന്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ചത്. ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന ഇന്‍ഡ്യ മുന്നണി MLAമാരുടെ യോഗം തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചംപയ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ED അറസ്റ്റ് ചെയ്തിരുന്നു.Read More
ജാർഖണ്ഡിൽ ഇരുനില കെട്ടിടം തകർന്ന് മൂന്ന് മരണം
ജാർഖണ്ഡിലെ ദിയോഘറിൽ ഇരുനില കെട്ടിടം തകർന്ന് വീണ് മൂന്ന് പേർ മരിക്കുകയും ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ ആളുകൾ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ഇന്ന് രാവിലെയാണ് കെട്ടിടം തകർന്നത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു
രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നലെ ചംപെയ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയതിന് പിന്നാലെയാണ് ഹേമന്ത് സോറര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചത്. ചംപെയ് സോറന്റെ വീട്ടില്‍ നടന്ന ഇന്ത്യ സഖ്യ യോഗത്തിലാണ് ഹേമന്ത് സോറനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തത്.
ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ചംപെയ് സോറന്‍ രാജിവെച്ചു
ചംപെയ് സോറന്‍ ഹേമന്ത് സോറനും മറ്റ് നേതാക്കള്‍ക്കുമൊപ്പം റാഞ്ചിയില്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് കൈമാറി. സര്‍ക്കാരുണ്ടാക്കാന്‍ ഹേമന്ത് സോറന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ചംപെയ് സോറന്റെ വസതിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തില്‍ ഹേമന്ത് സോറനെ സഭാകക്ഷിനേതാവായി തിരഞ്ഞെടുത്തിരുന്നു. JMMന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റാണ് നിലവില്‍ ഹേമന്ത് സോറന്.
നിലവിലെ മുഖ്യമന്ത്രി ചംപെയ് സോറന്റെ വീട്ടില്‍ നടന്ന ഇന്ത്യ സഖ്യയോഗത്തിലാണ് തീരുമാനം. ചംപെയ് സോറന്‍ രാജി നല്‍കിയേക്കും. ഹേമന്ത് സോറന്‍ നിലവില്‍ ജെ.എം.എമ്മിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റാണ്. മുഖ്യമന്ത്രി പദത്തില്‍ നിന്ന് രാജി വെക്കുന്ന ചംപെയ് സോറന്‍ ഈ സ്ഥാനത്തേക്ക് വന്നേക്കും. ഭൂമി കുംഭകോണ കേസില്‍ അറസ്റ്റുചെയ്യപ്പെടുന്നതിന് മുമ്പായിരുന്നു ഹേമന്ത് സോറന്‍ രാജിവെച്ചത്.
BJPയെ ഝാര്‍ഖണ്ഡില്‍ നിന്ന് തുടച്ചു നീക്കും: ഹേമന്ത് സോറന്‍
വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ BJPയെ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുമെന്ന് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ഇന്ത്യയുടെ സാമൂഹിക ഘടന തകര്‍ക്കുന്നതില്‍ BJP മിടുക്കരാണ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവരെ പാഠം പഠിപ്പിച്ചു. ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് അവര്‍ ദിവാസ്വപ്നം കാണുകയാണെന്നും സോറന്‍ പറഞ്ഞു. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു സോറന്റെ പ്രതികരണം.
ഭൂമി തട്ടിപ്പ് കേസ്; ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സോറനെ കൂടാതെ റാഞ്ചി മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഛവി രഞ്ജന്‍, ഭാനു പ്രതാപ് പ്രസാദ് എന്നിവരടക്കം 25ലധികം പേരെ കേസില്‍ ED അറസ്റ്റ് ചെയ്തിരുന്നു. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ജനുവരി 31 നാണ് ED അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഝാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
ഝാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ഇന്ന് രാവിലെയാണ് പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഏരിയ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് നിന്ന് വ്യത്യസ്ത കാലിബറുകളുടെ റൈഫിളുകള്‍ കണ്ടെടുത്തിട്ടുണ്ട്. മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടോന്റോ, ഗോയില്‍കേര മേഖലകളിലാണ് ഓപ്പറേഷന്‍ നടന്നത്.
പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നു; ജയന്ത് സിന്‍ഹയ്ക്ക് BJPയുടെ കാരണം കാണിക്കല്‍ നോട്ടീസ്
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രാചാരണങ്ങളില്‍ പങ്കാളിത്തമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ കേന്ദ്രമന്ത്രിയും MPയുമായ ജയന്ത് സിന്‍ഹയ്ക്ക് BJP കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. രണ്ടുദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് ജാര്‍ഖണ്ഡ് സംസ്ഥാന ഘടകം നിര്‍ദേശിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ സിന്‍ഹയെ തഴഞ്ഞ് മനീഷ് ജയ്സ്വാളിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.