Short Vartha - Malayalam News

പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നു; ജയന്ത് സിന്‍ഹയ്ക്ക് BJPയുടെ കാരണം കാണിക്കല്‍ നോട്ടീസ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രാചാരണങ്ങളില്‍ പങ്കാളിത്തമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ കേന്ദ്രമന്ത്രിയും MPയുമായ ജയന്ത് സിന്‍ഹയ്ക്ക് BJP കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. രണ്ടുദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് ജാര്‍ഖണ്ഡ് സംസ്ഥാന ഘടകം നിര്‍ദേശിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ സിന്‍ഹയെ തഴഞ്ഞ് മനീഷ് ജയ്സ്വാളിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതാണ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.