ചംപായി സോറനെ സര്‍ക്കാരുണ്ടാക്കാനായി ക്ഷണിച്ച് ഗവര്‍ണര്‍

ഇന്നലെ രാത്രി 11 മണിയോടെയാണ് ഝാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്. പത്തുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാനും ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്തുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് താക്കൂര്‍ പറഞ്ഞു.