Short Vartha - Malayalam News

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; എട്ട് നക്‌സലൈറ്റുകളെ വധിച്ചു

ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ അബുജ്മദ് വനത്തില്‍ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെയ്പ്പില്‍ എട്ട് നക്‌സലൈറ്റുകളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ ഏറ്റമുട്ടല്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.