Short Vartha - Malayalam News

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; 2 സൈനികര്‍ക്ക് പരിക്കേറ്റു

ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. വെടിവെയ്പ്പില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. അനന്ത്നാഗ് ജില്ലയിലെ കോക്കര്‍നാഗ് സബ്ഡിവിഷനിലെ വനത്തില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.