Short Vartha - Malayalam News

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിലെ നിയന്ത്രണരേഖയിലുണ്ടായ വെടിവെയ്പില്‍ ഭീകരനെ വധിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ത്രേഗാം സെക്ടറിലെ കുംകാടി പോസ്റ്റിന് സമീപമാണ് വെടിവെയ്പുണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ കുപ്‌വാരയില്‍ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണിത്. ജൂലൈ 24ന് കുപ്‌വാരയിലെ ലോലാബ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചിരുന്നു.