Short Vartha - Malayalam News

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റ് വരെ ലഭിക്കുമെന്ന് CPM സംസ്ഥാന സെക്രട്ടറിയേറ്റ്

കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് ഇന്ന് ചേര്‍ന്ന CPM സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ബൂത്ത് തലത്തിലുള്ള പാര്‍ട്ടി കണക്കുകള്‍ പരിശോധിച്ചാണ് നിഗമനം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും യോഗം വിലയിരുത്തി.