Short Vartha - Malayalam News

UDFനെതിരെ കള്ളവോട്ട് ആരോപണമുന്നയിച്ച് LDF

കാസര്‍ഗോഡുള്ള ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 113, 114, 115 എന്നീ പോളിംഗ് ബൂത്തുകളിലും ALPS ചെങ്കളയിലെ 106, 107 ബൂത്തുകളിലുമാണ് കള്ളവോട്ട് നടക്കുന്നതായും പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും LDF പരാതി ഉന്നയിച്ചു. LDF പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി കണ്‍വീനര്‍ കെ.പി. സതീശ് ചന്ദ്രന്‍ വരണാധികാരി കെ. ഇമ്പ ശേഖറിനാണ് പരാതി നല്‍കിയത്.