Short Vartha - Malayalam News

എം പോക്സ് രോഗ ലക്ഷണം; മഞ്ചേരിയില്‍ യുവാവ് ചികിത്സയില്‍

എം പോക്സ് രോഗ ലക്ഷണങ്ങളോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദുബായില്‍ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് രോഗലക്ഷങ്ങളോടെ നിരീക്ഷണത്തിലുള്ളത്. വിദഗ്ധ പരിശോധനയ്ക്കായി ഇയാളുടെ സ്രവ സാമ്പിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.