Short Vartha - Malayalam News

കോവിഡ് പോലെയല്ല മങ്കിപോക്‌സിന്റെ വ്യാപനം നിയന്ത്രണവിധേയമാണെന്ന് WHO

മങ്കിപോക്‌സിന്റെ(എംപോക്‌സ്) പഴയതോ പുതിയതോ ആയ വകഭേദം കോവിഡുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണല്‍ ഡയറക്ടറായ ഹാന്‍സ് ക്ലൂഗ് വ്യക്തമാക്കി. എംപോക്‌സിന്റെ വ്യാപനം നിയന്ത്രണവിധേയമാണെന്നും എംപോക്‌സ് വ്യാപനം തടയാനുള്ള നടപടികളെ കുറിച്ച് അധികൃതര്‍ക്ക് അറിവുണ്ടെന്നും തീര്‍ച്ചയായും എംപോക്‌സിനെ ഒറ്റക്കെട്ടായി മറികടക്കാനാകുമെന്നും ഹാന്‍സ് പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമാകുന്ന മങ്കിപോക്‌സിനെതിരെ ആഗോളതലത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോവിഡിന് സമാനമായ സാഹചര്യമുണ്ടാകുമോ എന്ന ആശങ്ക ഉയര്‍ന്നു വന്നിരുന്നു.